വിദേശ വനിത ലിഗയുടെ മരണം കേരളത്തിൽ നടന്ന വേറിട്ട ഒരു സംഭവമാണ്. ഒരു മാസംമുമ്പ് ലിഗയെ കാണാതായപ്പോൾ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയായിരുന്നു സഹോദരി ഇൽസിയ്ക്ക്. സഹോദരിയുടെ മരണത്തിൽ വേദനിച്ചും ഇതുവരെ കൂടെ നിന്നവർക്ക് നന്ദിപറഞ്ഞും ഇൽസി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.
എന്റെ പിറന്നാള്‍ ദിനത്തിനു തലേദിവസം ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത് എന്റെ സഹോദരി എവിടെയാണ് എന്ന അറിയാന്‍ സാധിക്കണെ അവളെ കണ്ടു കിട്ടണേ എന്നു മാത്രമാണ്. അവള്‍ക്ക് എന്തുപറ്റി എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ ഞങ്ങള്‍ക്കു താങ്ങാന്‍ പറ്റുന്നില്ല. പിറന്നാള്‍ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയായിരുന്നു.
ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ പിറന്നാള്‍ ദിനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ അവളുടെ ശരീരം കണ്ടെത്തി. ഞങ്ങള്‍ക്ക് അവളോടുള്ള സ്നേഹം അനശ്വരമായിരിക്കും. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ സഹോദരി സഹോദരന്മാര്ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ലീഗയുടെ സഹോദരി ഇൽസിയുടെയും ഭര്‍ത്താവ് ആന്‍ഡ്രൂസിന്റെയും തുടര്‍ച്ചയായ അന്വേഷണമാണ് ഫലം കണ്ടത്. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന ഇവര്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചു വരികയായിരുന്നു. പോത്തന്‍കോട് ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ വിഷാദരോഗത്തനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു 33 കാരിയായ ലീഗ.
ഒരു ദിവസം പുറത്തു പോയ ലീഗ തിരികെ വന്നിട്ടില്ല. ഇവരെ കോവളത്തു കൊണ്ടുപോയി വിട്ടതായി ഒരു ഓട്ടോഡ്രൈവര്‍ മൊഴി നല്കിരുന്നു. എന്നാല്‍ അതിനു ശേഷം ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ല. കോവളത്തിനു സമീപമുള്ള വാഴമുട്ടം കൂനം തുരുത്തിയില്‍ കണ്ടല്‍കാടിനുള്ളില്‍ നിന്നാണു ലീഗയുടെ മൃതദേഹം കിട്ടിയത്. മീന്‍പിടിക്കാന്‍ എത്തിയവരാണു മൃതദേഹം കണ്ടത്.
Post Your Comments