KeralaLatest NewsNewsIndia

കടലാക്രമണം: ദുരന്ത ബാധിതരായവര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ദുരന്ത ബാധിതരായവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും റവന്യു മന്ത്രി ഈ ചന്ദ്രശേഖരന്‍ അറിയിച്ചു. ഫിഷറീസ് വകുപ്പും റവന്യു വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read: തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം : പലയിടത്തും കടല്‍ ഇരച്ചുകയറി

നിലവിലെ കടല്‍ക്ഷോഭത്തെ കണക്കിലെടുത്തു തീരമേഖലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ആറും കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഒന്നു വീതവും ക്യാംപുകളാണു തുറന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. തെക്കന്‍ ജില്ലകളുടെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറുകയും, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.a

shortlink

Related Articles

Post Your Comments

Related Articles


Back to top button