Latest NewsKeralaNews

കേരള തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍, അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം. ഇത് ഇന്ന് രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരത്ത് 2.5-3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ 22 ന് അഞ്ചര മുതല്‍ 23നു രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്.

തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button