KeralaLatest News

ഇടുക്കി അണക്കെട്ട് തുറക്കുന്നു ; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം

ഇടുക്കി : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് തുറക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഷട്ടർ തുറക്കുക. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറക്കുന്നത്. സെക്കന്റിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുകും. ഇടുക്കിയിലെ ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കണമെന്ന് കെഎസ്ഇബി കളക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. പത്തനംതിട്ടയിലെ കക്കി ,മൂഴിയാർ,ആനത്തോട് അണക്കെട്ടുകൾ ഉച്ചയ്ക്ക് 3 മണിക്ക് തുറക്കും. പമ്പാതീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ കക്കയം ഡാം ഇന്ന് രണ്ട മണിക്ക് തുറക്കും.

അതേസമയം കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാം തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്നു രാവിലെ ഒൻപതു മണിക്കു 5 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിൽ 380.98 അടിയായിരുന്നു ഇന്നലെ വൈകീട്ടത്തെ ജലനിരപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 16നു ജലനിരപ്പ് സംഭരണശേഷി കടന്നു 390.38 അടി എത്തിയിരുന്നു. 390.31 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ഡാം തുറന്ന സാഹചര്യത്തിൽ, കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർക്കു ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button