Latest NewsKeralaNews

കേരളത്തില്‍ ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍

പത്തനംതിട്ട: കേരളത്തില്‍ ഇന്ന് വീണ്ടും ഒറു ഹര്‍ത്താല്‍. വനവാസിയായ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ റാന്നി നിയോജകമണ്ഡലത്തിലാണ് ഹര്‍ത്താല്‍. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

also read:വാട്‌സ്ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പറഞ്ഞിട്ടില്ലെന്ന് പോലീസ്

കഴിഞ്ഞ ദിവസമാണ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുവിന്റേത് കൊലപാതകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button