ദുബായ്: ദുബായിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചു. അല്‍മാസ് ടവറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജുമൈറ ലേക്കിലായിരുന്നു തീപിടുത്തം ഉണ്ടായതെന്ന് ദൃക്‌സാക്ഷിപറഞ്ഞു. ഉച്ചക്ക് ശേഷം 2.55നായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
68-ാമത്തെ നിലയില്‍ നിന്നുമാണ് തീ പടര്‍ന്നത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടനടിയെത്തി തീയണച്ചു. തീ അധികം പടരുന്നതിന് മുമ്പ് അണയ്ക്കാനായത് വന്‍ അപകടത്തില്‍ നിന്നും ഒഴിവായെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Fire at Almas Tower in JLT doused off, no injuries reported, said Dubai Civil Defence https://t.co/w2ZYo5FK0Z pic.twitter.com/Q3APRSHlht
— Gulf News (@gulf_news) April 22, 2018
സംഭവത്തെ തുടര്‍ന്ന് ടവറിന്റെ മുന്‍ഭാഗം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. നാശനഷ്ടം അറിയാനായി സിവില്‍ ഡിഫന്‍സ് ഡ്രോണിനെ ഉപയോഗിച്ചു.
Breaking: A fire started today at 2.55pm in JLT's Almas Tower
Video by Alessandro Agosta, Gulf News reader
Read more here: https://t.co/RUqaD4dd3N pic.twitter.com/iSGzW8p67W— Gulf News (@gulf_news) April 22, 2018
Post Your Comments