യുഎഇയിലെ മാധ്യമരംഗം നിരന്തരമായി പരിശോധിച്ച് വ്യാജവാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, വ്യാജവാര്‍ത്തകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എന്‍.എം.സി ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു. ഫേസ്ബുക്കില്‍ ഒരുക്കുന്ന പ്രത്യേക ടൂളിലൂടെ ഏതു വാര്‍ത്തയുടെയും കൂടുതല്‍ വിവരങ്ങളും സത്യാവസ്ഥയും അറിയാനാകും.
ഫേസ്ബുക്ക് ഹെല്പ് സെന്ററിലൂടെയാണ് ഈ പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യത വിലയിരുത്തുന്നത് എങ്ങനെയാണെന്ന് പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കും. ഇതിനായി യുഎഇയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
ദുബായ്: ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പൂട്ടിടാനൊരുങ്ങി യുഎഇ. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സിലും(എന്‍എംസി) ഫേസ്ബുക്കും തമ്മില്‍ കൈകോര്‍ത്താണ് വ്യാജവാര്‍ത്തകള്‍ക്ക് പൂട്ടിടാനൊരുങ്ങുന്നത്. ആദ്യപടി എന്നനിലയില്‍ ചൊവ്വാഴ്ച രാജ്യത്തെ പത്രങ്ങള്‍ വഴി പ്രചരണമാരംഭിക്കും.