Latest NewsKeralaNewsIndiaInternationalGulf

ദുബായില്‍ 9 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി കാഷ്യര്‍ അറസ്റ്റില്‍

ദുബായ്: ഒന്‍പതുകാരിയ്ക്കു നേരെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ലൈംഗികാതിക്രമം. വിഷയത്തില്‍ കാഷ്യറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ 39കാരനെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. സുഡാനി സ്വദേശിനിയായ 9കാരിയെ ഷെല്‍ഫിനു സമീപം വയ്ച്ച് ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചു എന്നാണ് കേസ്. ആറു മാസം കഠിനതടവിനു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 13നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 7.45ഓടെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ കുട്ടിയും സൂഹൃത്തും സാധനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരിക്കുമ്പോളാണ് സംഭവം. തിരികെ വീട്ടിലെത്തിയ കുട്ടി വിഷാദയായിരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെടുകയും ചോദിച്ചപ്പോള്‍ നടന്ന സംഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അമ്മയും കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റിലെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്ത വേളയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button