യു എസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റു വാങ്ങിയ ശേഷം പെട്ടി തുറന്നു നോക്കിയ സൗദി കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഏറെ വിഷമത്തോടെയാണു മക്കളും കുടുംബാഗംങ്ങളും ചേര്‍ന്നു പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ശവപ്പെട്ടിയുടെ ഷിപ്പിങ് നമ്പറും യു എസ് അധികൃതര്‍ നല്‍കിയ നമ്പറും തമ്മില്‍ ചേരാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ പെട്ടി തുറന്നു പരിശോധിക്കുകയായിരുന്നു.
സൗദി അറേബ്യന്‍ കുടുംബമാണ് അന്ത്യ കര്‍മ്മങ്ങള്‍ക്കായി എത്തിച്ച ശവപ്പെട്ടി തുറന്നപ്പോള്‍ മറ്റാരുടേയോ മൃതദേഹം കണ്ട് ഞെട്ടിപ്പോയത്. പിതാവിനെ നഷ്ട്ടപ്പെട്ട കുടുംബത്തിന് ഇതു വല്ലാത്തെ ദു:ഖം ഉണ്ടാക്കി. മൃതദേഹം ഏറ്റു വാങ്ങാന്‍ ബന്ധുക്കള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായത്. തുടര്‍ന്നു പിതാവിന്റെ മൃതദേഹത്തിനായി ഇവര്‍ 20 ദിവസത്തെ തിരിച്ചില്‍ നടത്തി. ഒടുവില്‍ മറ്റൊരു രാജ്യത്തു നിന്നു സ്വന്തം പിതാവിന്റെ മൃതദേഹം ഇവര്‍ കണ്ടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മൃതദേഹം ലഭിച്ചത് ഏതു രാജ്യത്തു നിന്നാണ് എന്നു മക്കള്‍ വ്യക്തമാക്കിട്ടില്ല.
Post Your Comments