Latest NewsKeralaNews

തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂറ്റൻ തിരമാലകൾ കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മീൻപിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഞായറാഴ്ച്ച 17:30 മണി മുതൽ തിങ്കളാഴ്ച്ച 23.30 മണി വരെ തിരമാല ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

read also: കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ്

ഈ പ്രതിഭാസം തീരത്തു കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. മാത്രമല്ല ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കണം.

കൂടാതെ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് . ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക്കണം. ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button