ന്യൂഡല്‍ഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് അറുത്തു കൊന്ന യുവതി നാലുവര്‍ഷം മുമ്പ് മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ വെളിപ്പെടുത്തൽ. വെള്ളിയാഴ്‌ചയാണ് അമന്‍ വിഹാറിലെ താമസക്കാരിയായ സരിക എട്ടു മാസം പ്രായമുള്ള മകന്റെ കഴുത്തറുത്തത്. ഏതോ ആത്മീയ ആചാര്യന്റെ പ്രേരണയിലാണു സരികയുടെ പ്രവൃത്തിയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും സ്‌ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.
ആശുപ്രതിയില്‍വച്ചു പരിചയപ്പെട്ട ആത്മീയ ആചാര്യനാണു സരികയെ ഹീനകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന സംശയത്തിലായിരുന്നു പോലീസ്. ഭര്‍ത്താവ് ശങ്കര്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. പെരുമാറ്റ വൈകല്യത്തിന് സരിക വര്‍ഷങ്ങളായി ചികിത്സയിലാണ്. മകനെ കൊന്ന ശേഷം സരിക ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ആദ്യത്തെ മകന്റെ മകന്റെ മരണം അപകടം മൂലമെന്നായിരുന്നെന്നായിരുന്നു വിചാരിച്ചിരുന്നത്. അതുകൊണ്ട് പോലീസിനെ അറിയിച്ചില്ല. അടുത്തിടെയാണ് സരിക കുഞ്ഞിനെ കൊന്നതാണെന്നു വെളിപ്പെടുത്തിയതെന്ന് ശങ്കര്‍ പറഞ്ഞു.
Post Your Comments