KeralaLatest NewsNews

കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവു തൂങ്ങി മരിച്ചതിനുള്ള കാരണം പുറത്ത്

കൊച്ചി: കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവു തൂങ്ങി മരിച്ചതിനുള്ള കാരണം പുറത്ത്. അമ്മ രാധാമണിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മകള്‍ മീര മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുമ്പു തന്നെ വിളിച്ചു നൗഫലുമൊത്തുള്ള ജീവിതം മടുത്തു എന്നു പറഞ്ഞിരുന്നതായി അവർ പറയുന്നു. മൂന്നരവയസുള്ള മകനെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു കോട്ടയത്തുള്ള വീട്ടില്‍ നിര്‍ത്താന്‍ വന്നപ്പോഴാണു മീര അമ്മയോട് ഇതു പറഞ്ഞത്. ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു എന്നു പറയുന്നു.

നൗഫല്‍ മിക്ക ദിവസങ്ങളിലും വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞു വഴക്കുണ്ടാക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. ഇയാളുമൊത്തുള്ള ജീവിതം ഉടന്‍ തന്നെ അവസാനിപ്പിക്കാന്‍ പോകുകയാണ് എന്നു മീര രാധാമണിയോടു പറഞ്ഞിരുന്നു. യുവതിയുടെ ഫോണിലേയ്ക്ക് എത്തുന്ന സന്ദേശങ്ങളാണു വഴക്കിന് ആധാരം എന്നു പറയുന്നു. കോട്ടയം കൊടുങ്ങൂര്‍ വാഴുര്‍ തൈത്തോട്ടം വീട്ടില്‍ ശശിയുടെ മകള്‍ മീര(24)യെ പാലക്കാട് കോല്‍പ്പാടം തെങ്കര ചെറിക്കലം വീട്ടില്‍ കബീറിന്റെ മകന്‍ നൗഫല്‍ (28) കുത്തി കൊലപ്പെടുത്തിയത് ഇന്നലെ രാത്രിയായിരുന്നു.

read also: 17 കാരനായ പിതാവ് രണ്ടു മാസം പ്രായമായ മകനെ കൊലപ്പെടുത്തി;കാരണം ആരെയും ഞെട്ടിക്കുന്നത് !

നൗഫല്‍ സംഭവത്തിനു ശേഷം ഇരുകയ്യിലേയും ഞരമ്പുകള്‍ മുറിച്ച ശേഷം തൂങ്ങി മരിച്ചു. കൊലപാതകം നടത്തിയത് മീരയ്ക്കു പരപുരുഷ ബന്ധം ഉണ്ട് എന്ന് സ്വന്തം സഹോദരിയെ വിളിച്ച്‌ അറിയിച്ച ശേഷമായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് നൗഫല്‍. മീര ഒരു ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയാണ്. എട്ടു വര്‍ഷം മുമ്പു ഇവര്‍ ഒരു സീരിയലില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്നു സീരിയലില്‍ അഭിനയിക്കാന്‍ എന്ന പേരിലാണ് കോട്ടയത്തു നിന്നും കൊച്ചിയില്‍ വന്നു താമസിച്ചിരുന്നത്.

വിവാഹമോചിതയാണ് മീര. മൂന്നര വയസുള്ള ഒരു കുട്ടിയുണ്ട്. നൗഫല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇവര്‍ കുറച്ചു മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. എന്നാല്‍ സമീപവാസികള്‍ക്ക് ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ല. നൗഫല്‍ രാത്രി വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ മറ്റൊരു യുവാവ് ഉണ്ടായിരുന്നു എന്നു പറയുന്നു. ഇതില്‍ പ്രകോപിതാനായാണ് കൊലപാതകം നടത്തിയത് എന്നും സൂചനയുണ്ട്. ആത്മഹത്യ ചെയ്യും മുമ്പു സഹോദരിയെ വിളിച്ച ശേഷം മീരയ്‌ക്കൊപ്പം അന്യ പുരുഷനെ കണ്ടു എന്നും അവള്‍ വഞ്ചകിയാണ് എന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button