KeralaLatest NewsNews

കത്വ പീഡനം; ഇരയുടെ പേരു വിവരങ്ങള്‍ ഉപയോഗിച്ച എഫ്.ബി പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കത്വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് പിന്‍വലിച്ചു.

ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് പോസ്റ്റ് പൂര്‍ണമായും ഡിലീറ്റ് ചെയ്യുകയുമായിരുന്നു. കത്വ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ കുറ്റം വരെ ചുമത്തിയ സാഹചര്യത്തിലാണ് പിണറായി വിജയന്‍ പോസ്റ്റ് പിന്‍വലിച്ചത്.

നിയമകുരുക്കില്‍പ്പെടാതിരിക്കാനാണ് മുഖ്യന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. നിയമപ്രകാരം പീഡനത്തിന് ഇരയാകുന്ന വ്യക്തിയുടെ പേരോ വ്യക്തിഗത വിവരങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button