ലാഹോർ: വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് നടക്കുന്നതിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തനം. ഇന്ത്യന്‍ പട്ടാളത്തെ നോക്കിയാണ് താരം കോമാളിത്തരം കാട്ടിയത്. ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമായാണ് ഇതിനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ കാണുന്നത്. താരത്തിനെ നടപടിയ്ക്ക് ഔദ്യോഗികമായി തന്നെ മറുപടി നൽകാനാണ് ബിഎസ്എഫ് ഉദ്ദേശിക്കുന്നത്.
ALSO READ:വാഗാ അതിര്‍ത്തിയില്‍ ഇന്ത്യാ-പാക്ക് പതാക യുദ്ധം : പതാക യുദ്ധത്തില്‍ വിജയിച്ച് പാകിസ്ഥാന്‍
ഹസന്‍ അലി കളിക്കളത്തിലും സമാനമായ രീതിയില്‍ വിചിത്രമായ ആഘോഷങ്ങള്‍ നടത്താറുണ്ട്. അതിര്‍ത്തിയില്‍ എല്ലാ ദിവസവും ചെയ്യുന്നത് പോലുള്ള ഡ്രില്‍ നടക്കുന്നതിനിടെയാണ് ഹസൻ ഇടയ്ക്ക് കയറി കോമാളിത്തനം കാട്ടിയത്. പതാക താഴ്ത്തല്‍ ചടങ്ങിനിടെ 40 സെക്കന്‍ഡോളം ഇയാള്‍ കോമാളിത്തരം കാണിച്ചിട്ടും പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗത്തുനിന്നും ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. ഇത് ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
Hasan Ali being Hasan Ali during the flag-lowering ceremony at the Wagah border pic.twitter.com/sQuiwthVLb
— ESPNcricinfo (@ESPNcricinfo) April 21, 2018
Post Your Comments