Latest NewsNewsIndia

വാഗാ അതിര്‍ത്തിയില്‍ ഇന്ത്യാ-പാക്ക് പതാക യുദ്ധം : പതാക യുദ്ധത്തില്‍ വിജയിച്ച് പാകിസ്ഥാന്‍

 

ന്യൂഡല്‍ഹി: രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വാഗ അതിര്‍ത്തിയില്‍ പതാക യുദ്ധം . പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തലേന്ന് ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ കൊടി നാട്ടിയാണ് പാക്കിസ്ഥാന്‍ ആശ്വാസവിജയം നേടുന്നത്. ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പതാകയാണ് പാക്കിസ്ഥാന്‍ വാഗാ അതിര്‍ത്തിക്ക് സമീപം പാക്കിസ്ഥാന്‍ നാട്ടിയതെന്നാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ബജ്വ അവകാശപ്പെടുന്നത്. 400 അടി ഉയരത്തിലാണ് പാക്കിസ്ഥാന്‍ പതാക നാട്ടിയിരിക്കുന്നത്. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക ലോകത്തിലെ എട്ടാമത്തെ വലുപ്പമേറിയ പതാകയാണെന്നും അവര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അട്ടാരിയില്‍ ഇന്ത്യ ഉയര്‍ത്തിയ പതാകയേക്കാള്‍ ഉയരത്തിലാണ് പാക്കിസ്ഥാന്‍ ഈ പതാക ഉയര്‍ത്തിയിരിക്കുന്നത്. 360 അടി ഉയരത്തിലാണ് ഇന്ത്യ അട്ടാരിയില്‍ പതാക ഉയര്‍ത്തിയത്. ലാഹോറില്‍നിന്ന് പോലും ഇന്ത്യന്‍ ദേശീയ പതാക കാണാന്‍ കഴിയുമെന്നത് പാക്കിസ്ഥാന്‍ ഭരണകൂടത്തെ അലോസരപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പാക്കിസ്ഥാന്‍ 400 അടി ഉയരത്തില്‍ പതാക ഉയര്‍ത്തിയത് .

 

shortlink

Related Articles

Post Your Comments


Back to top button