അബുദാബി: വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ നാഷണല്‍ മീഡിയ കൗണ്‍സിലും (എന്‍എംസി) ഫേസ്ബുക്കും ഒന്നിച്ച് നീങ്ങാന്‍ തീരുമാനം. ഇതിനായി യുഎഇയിലെ പത്രങ്ങളിലൂടെ സംയുക്ത ക്യാംപെയ്ന്‍ ഏപ്രില്‍ 23 മുതല്‍ ആരംഭിക്കും. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന വാര്‍ത്തകളില്‍ വിശ്വാസ്യതയുളളത് ഏതെന്ന് ജനങ്ങളെ മനസിലാക്കുന്നതിനാണ് ക്യാംപെയ്ന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ യുഎഇയിലെ ഉപയോക്താക്കള്‍ക്ക് ന്യുസ് ഫീഡ് ടുളിനു മുകളില്‍ പ്രത്യേക ടുളും സ്ഥാപിക്കും. വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനായി ആളുകളെ പഠിപ്പിക്കുന്ന ടൂളാണ് ഉള്‍പ്പെടുത്തുന്നത്. ഫേസ്ബുക്ക് ഹെല്‍പ്പ് സെന്ററില്‍ നിന്നും കൂടുതല്‍ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. വ്യാജ വാര്‍ത്തകള്‍ എങ്ങനെ തിരിച്ചറിയാം, സൈറ്റിന്റെ യുആര്‍എല്‍ പരിശോധന ഉള്‍പ്പടെയുള്ള സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും.
രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റു പാര്‍ട്ടികള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മുതല്‍ പണം തട്ടാന്‍ വരെ ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ ഇത് വിശ്വസിക്കുന്നതിനാല്‍ ഏറെ പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ ഉണ്ടാകുന്നതെന്നും എന്‍എംസി ഡയറക്ടര്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു. വരും ദിവസങ്ങള്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള മറ്റു മാര്‍ഗങ്ങളും ഫേസ്ബുക്ക് സ്വീകരിച്ചേക്കുമെന്നാണ് സൂചന.
Post Your Comments