തിരുവനന്തപുരം: ലിത്വനിയ സ്വദേശി ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരി എലിസ. ലിഗയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കേസ് തെളിയും വരെ ഇന്ത്യയില്‍ തുടരുമെന്നും എലിസ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്ന് സഹോദരി പറഞ്ഞു.
ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ തലമുടി, വസ്ത്രങ്ങള്‍, ശരീരത്തിലെ തിരിച്ചറിയല്‍ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്.
വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തന്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിയ ലിഗയെ ഒരു മാസം മുന്‍പാണ് കാണാതായത്. പോത്തന്‍കോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.
Post Your Comments