വൈത്തിരി: ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലി,ലാണ് ഹോട്ടൽ കത്തി നശിച്ചത്. വയനാട് ജില്ലയിലെ ലക്കിടിയില്‍ ഇന്ന് വൈകീട്ടായിരുന്നു സംഭവം നടന്നത്. കത്തിനശിച്ചത് താസ ഹോട്ടലാണ്. അപകടത്തില്‍ ആളപായമില്ല. ഭാഗികമായി കത്തി നശിച്ചത് മൂന്ന് നില കെട്ടിടമാണ്.
മൂന്ന് നിലകളുള്ള ഹോട്ടലിലെ മുറികളിലും ഭക്ഷണശാലയിലും നിറയെ ആളുകളുണ്ടായിരുന്ന സമയത്താണ് ഇടിമിന്നല്‍ ഏറ്റത്. ജനലിലൂടെയും ഗ്ലാസ് പാളികള്‍ പൊളിച്ച് നീക്കിയുമാണ് മുറിയില്‍ താമസിച്ചിരുന്ന ആളുകളെ രക്ഷപ്പെടുത്തിയത്. ഭക്ഷണശാലയിലുള്ളവര്‍ ശബ്ദം കേട്ടയുടന്‍ പുറത്തേക്കോടുകയും ചെയ്‌തതോടെ വന്‍ ദുരന്തം ഒഴിവായി.
read also: ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
രക്ഷാപ്രവര്‍ത്തനം നടന്നത് വൈത്തിരി പൊലീസിന്റെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും നേതൃത്വത്തിലാണ്. അഗ്നിശമന സേന നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയതോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടുത്തം മൂലം ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments