കാസർഗോഡ് ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത പടരുന്നു. കാസർഗോഡ് ജില്ലയിലെ ഉപ്പള പുളിക്കുന്ന് അഗര്‍മുള്ളയിലെ ഗിരീഷിനെ (38)യാണ് ഉപ്പള ബേക്കൂര്‍ ഓള്‍ഡ് പോസ്‌റ്റോഫീസിന് സമീപത്തെ നിര്‍മാണം നടക്കുന്ന വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രി മക്കള്‍ക്ക് ഭകഷണം വാങ്ങാനായി ഹോട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗിരീഷ്. പിന്നീട് വന്നില്ല. ശേഷം അടുത്ത ദിവസം രാവിലെ വീടുപണിക്കായി എത്തിയവരാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചു. മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കും എന്നാണ് വിവരം.
Also read ;22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു
Post Your Comments