കൊച്ചി: സിപിഐക്ക് എതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ദേവീകുളത്തുള്ള ഓഫീസ് കൈയ്യേറ്റ ഭൂമിയാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഒത്താശയോടെയാണ് കൈയ്യേറ്റം എന്നും ഡിവൈഎഫ്‌ഐ ആരോപണം. പോസ്റ്റര്‍ പ്രചരണമാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്. സിപിഐ നേതാക്കള്‍ ദേവികുളത്ത് കാണിക്കുന്നത് ഗുണ്ടായിസമാണെന്നും. ഇത് അവസാപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
also read: സിപിഐഎമ്മിനെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍
ഇടതുമുന്നണിയുടെ സ്വപ്‌ന പദ്ധതിയാണ് ലൈഫ് പദ്ധതി. ഇത് അട്ടി മറിക്കാന്‍ ശ്രമിച്ചത് സിപിഐ ആണെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. ദേവികുളത്തെ പോലീസ് സ്റ്റേഷന്‍, ആര്‍.ഡി.ഒ ഓഫീസിന്റെ കവാടം എന്നിവിടങ്ങളിലായിട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തൊഴിലാളി പ്രശ്നവുമായി ബന്ധപ്പെട്ട് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നോട്ടീസ് വിതരണവും നടത്തിയിരുന്നു.
നോട്ടീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഛോട്ടാ നേതാക്കള്‍ എന്നായിരുന്നു പരാമര്‍ശം. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പോസ്റ്റര്‍ പതിച്ചവര്‍ക്ക് പാര്‍ട്ടിയേക്കുറിച്ച് ബോധമില്ലാത്തവരാണെന്നാണ് സി പി ഐ ലോക്കല്‍ സെക്രട്ടറി പളനിവേല്‍ പറഞ്ഞു.
Post Your Comments