Latest NewsNewsIndiaInternationalGulf

ദുബായില്‍ സുരക്ഷയ്ക്ക്‌ പുതിയ മുഖം : 901ല്‍ വിളിച്ചാല്‍ സേവനം റെഡി!

ദുബായ്: സുരക്ഷാ സംബന്ധമായ സേവനങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ദുബായ്. പൊതു ജനങ്ങള്‍ക്ക് സുരക്ഷ സംബന്ധിച്ച എന്ത് അന്വേഷണങ്ങള്‍ക്കും ഫോണ്‍ വഴി ബന്ധപ്പെടാനായി സെക്യുരിറ്റി കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സേവനം ആരംഭിച്ചത്. 901 എന്ന നമ്പറില്‍ വിളിച്ചാല്‍ ട്രാഫിക്ക്, കുറ്റകൃത്യങ്ങള്‍, മനുഷ്യാവകാശം തുടങ്ങി ഏത് വിഷവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളും ഫോണ്‍ വഴി ലഭ്യമാകും.

ഇംഗ്ലീഷിലും അറബിയിലും സേവനം ലഭ്യമാകുമെന്ന് കമാന്‍ഡ് ആന്‌റ് കണ്‍ട്രോള്‍ സെന്‌റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരേസ് അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button