ആലപ്പുഴ: രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ പാടില്ലെന്ന് സിപിഎം നേതാവിന്റെ വധ ശിക്ഷാവിധിച്ചു കൊണ്ട് ജഡ്‌ജി പറഞ്ഞു. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും ചെയ്യാന്‍ സാധിക്കും എന്ന ധാർഷ്ട്യത്തിനു മേൽ ഉള്ള കനത്ത തിരിച്ചടിയാണ് ഇന്നലെ ഉണ്ടായ വിധി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ദിവാകരന്‍ വധക്കേസില്‍ ആറാം പ്രതിക്കു വധശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചതില്‍ ഒരു ഘടകം രാഷ്ട്രീയമായ കാരണങ്ങള്‍ തന്നെയായിരുന്നു.
കേസിലെ മറ്റ് പ്രതികള്‍ക്കായി കാര്യമായ ഇടപെടല്‍ ഉണ്ടാകാതിരുന്നപ്പോള്‍ തന്നെ സിപിഎം നേതാവായ ആറാം പ്രതിക്ക് വേണ്ടി രാഷ്ട്രീയ നേതൃത്വം ഇറങ്ങിയിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറാം പ്രതി ആര്‍.ബൈജു ഈ കുറ്റകൃത്യം നടക്കുമ്പോൾ ജില്ലയിലെ പൊലീസ് സംവിധാനത്തെയാകെ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ള പ്രാദേശിക നേതാവായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ ആര്‍.ബൈജു ഉള്‍പ്പെട്ടതായി മൊഴി നല്‍കിയിട്ടും കേസില്‍ ഉള്‍പ്പെടുത്താതെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും കോടതി കണ്ടെത്തി.
102 പേജ് വരുന്ന വിധിപ്രസ്താവത്തില്‍ ആറാം പ്രതി ബൈജുവിനെയും അഞ്ചാം പ്രതി സേതുകുമാറിനെയും കുറിച്ചുള്ള പരാമർശങ്ങളിൽ കോടതി ഇത് എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ട ദിവാകരന്റെ ബന്ധുക്കള്‍ ശക്തമായ മൊഴി തന്നെ കോടതിയില്‍ നല്‍കുകയുണ്ടായി. ദൃക്‌സാക്ഷികളായ ദിവാകരന്റെ ഭാര്യ സുലോചന, മകന്‍ ദിലീപ്കുമാര്‍, മരുമകള്‍ രശ്മി എന്നിവര്‍ നല്‍കിയ മൊഴി രേഖപ്പെടുത്താതെ പൊലീസ് ഭീഷണിപ്പെടുത്തിയതും മൊഴി രേഖപ്പെടുനുള്ള സ്ഥലം ഒഴിച്ചിട്ടശേഷം സാക്ഷികളുടെ ഒപ്പ് രേഖപ്പെടുത്തിയതും കോടതി എടുത്തുപറഞ്ഞു. ഇതോടെ പൊലീസിനും കടുത്ത വിമര്‍ശനമാണ് കോടതിയില്‍ നിന്നുണ്ടായത്.
Post Your Comments