തിരുവനന്തപുരം: പോങ്ങുംമുട് മെയിന്‍ റോഡില്‍ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഓട്ടത്തിനിടയില്‍ തീപിടിച്ചു നിശേഷം കത്തി നശിച്ചു. ഫയര്‍ ഫോഴസും, നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ കെടുത്തി. ത്യശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാറിലെ കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.
കല്ലമ്പള്ളി കഴിഞ്ഞയുടന്‍ കാറിനടിയില്‍ നിന്ന് പുക വരാന്‍ തുടങ്ങി. എന്നാല്‍ കാറിനുള്ളിലുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല.പുക ഏറിയപ്പോള്‍ വഴിപ്പോക്കര്‍ വിളിച്ചുപറഞ്ഞതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. പോങ്ങുമൂട് എത്തിയപ്പോഴേക്കും തീ പടര്‍ന്നതോടെ വണ്ടി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളൊന്നും കാറിലില്ലായിരുന്നു. സമീപത്തും വെള്ളമൊഴിച്ച് കെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടില്ല.
എച്ച്പിയുടെ പെട്രോള്‍ പമ്പില്‍ തീകെടുത്താനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ കാര്‍ മുഴുവന്‍ നശിക്കുന്നത് ഒഴിവാക്കാമായിരുന്നു.അഗ്‌നിശമന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു.വിവാഹം ക്ഷണിക്കാന്‍ വേണ്ടിയാണ് സംഘം തൃശൂര്‍ക്ക് പോയത്. മടങ്ങി വരവേ കാറിലുണ്ടായിരുന്ന ബന്ധുക്കളായ സ്ത്രീകളടക്കമുള്ളവരെ കുളത്തൂരില്‍ ഇറക്കിയിരുന്നു. അപകടസമയത്ത് മൂന്ന് പേര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.
കഴിഞ്ഞ ആഴ്ച കാര്‍ സര്‍വീസ് ചെയ്താണെന്നും ഇലക്ട്രിക്കല്‍ തകരാറാകാം തീപിടുത്ത്തിന് കാരണമെന്നുമാണ് യാത്രികര്‍ സംശയിക്കുന്നത്.
Post Your Comments