ഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്. യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് അമൃത്സറില്‍ നിന്ന് ഡൽഹിയിലേക്ക് വന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ്. 32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.
യാത്രക്കാര്‍ക്ക് പരുക്കേറ്റത് തല മുകളില്‍ ചെന്ന് ഇടിക്കുകയും വിമാനത്തിന്റെ വിന്‍ഡോപാനല്‍ തകര്‍ന്നുവീണുമാണ്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ ഇരുന്ന യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.
read also: കൊ പൈലറ്റിനെ കോടാലി കാട്ടി ഭീഷണിപ്പെടുത്തി എയര്‍ ഇന്ത്യ പൈലറ്റ്, പിന്നീട് സംഭവിച്ചത്
വിമാനത്തിന്റെ ശക്തമായ കുലുക്കത്തില്‍ പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവര്‍ക്ക് ഓക്‌സിജന്‍ മാസ്‌ക് ധരിക്കേണ്ടി വന്നു. പിന്നീട്, വിമാനം ഡല്‍ഹിയില്‍ ഇറക്കിയയുടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്പോഴാണ് സാധാരണ ഇങ്ങനെ വിമാനം കുലുങ്ങുന്നത്. ഈ സംഭവത്തില്‍ ആകാശച്ചുഴി പ്രതിഭാസമാണോ ഉണ്ടായത് എന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments