കാബൂൾ: ചാവേർ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനുനേരെ പ്രാദേശിക സമയം രാവിലെ പത്തിനുണ്ടായ ചാവേർ സ്ഫോടത്തിൽ 31 പേരാണ് മരിച്ചത്. 54 പേർക്കു പരിക്കേറ്റു. സമീപത്തെ നിരവധി കടകളും ആക്രമണത്തിൽ തകർന്നു. സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള വഴികൾ പോലീസ് തടഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിനും ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിനും മുന്നോടിയയായി അഫ്ഗാനിസ്ഥാനിൽ വോട്ടർ രജിസ്ട്രേഷൻ നടക്കുകയാണ് ഇതിനിടെ ആയിരിന്നു ആക്രമണം. ഒക്ടോബറിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുക.
Also read ;യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്
Post Your Comments