ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
പത്തുമാസം മുമ്പായിരുന്നു പ്രായപൂർത്തിയാകാത്ത ഇരുവരുടെയും വിവാഹം. പാലിക ബസാറിൽ ഭാര്യ ജോലി തേടി പോയ സമയത്തായിരുന്നു കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി ബോധമില്ലാതെ കിടക്കുന്നത്ഭ കണ്ട യുവതി ഭർത്താവിനെ അന്വേഷിച്ചു എന്നാൽ അയാൾ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ തന്നെ യുവതി പോലീസിൽ വിവരമറിയിച്ചു.
ഇയാളെ പോലീസ് പിടികൂടി. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും ഉണ്ടെന്നും കുട്ടി മറ്റൊരാളുടെതാണെന്നും സംശയിക്കുന്നതായി 17 കാരൻ പോലീസിനോട് പറഞ്ഞു. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ജുവനൈൽ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.
Post Your Comments