കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനിലെ ജോവ്സ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഒന്‍പത് ഭീരകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച ദര്‍സാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇവിടുത്തെയും സമീപമേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരുന്നു.
Post Your Comments