ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിയ്ക്കാന്‍ യുവാവ് മോഷ്ടിച്ചത് 6.47 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി നിരസിച്ചതോടെ അഞ്ചു ലക്ഷം രൂപ കത്തിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച്ച ഭോപ്പാലിലാണ് സംഭവം നടന്നത്. മോഷണ കേസില്‍ അറസ്സറ്റിലായ ജിതേന്ദ്ര ഗോയലിനെ (22) പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഗോയല്‍ ജോലി ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ലോക്കറില്‍ നിന്നുമാണ് 6.47 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതിയുയര്‍ന്നത്.
24 മണിക്കൂറിനുള്ളില്‍ ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യവേ സത്യം പുറത്തു വരികയുമായിരുന്നു. ഗോയല്‍ കത്തിച്ച ശേഷം അവശേഷിച്ച തുകയുടെ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. യുവതി വിവാഹം നിരസിച്ചതിനാല്‍ പണം കത്തിച്ച ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും ഗോയല്‍ പൊലീസിനോട് പറഞ്ഞു.
Post Your Comments