മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ യാത്രചെയ്ത വീട്ടമ്മ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണാണ് വീട്ടമ്മ മരിച്ചത്. അപകടം സംഭവിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താനോ,ആശുപത്രിയിലെത്തിക്കാനോ തെയ്യാറാകാതിരുന്നതും മരണം വേഗത്തില്‍ സംഭവിക്കാന്‍ കാരണമായി. മരിച്ചത് മാറഞ്ചേരി മുക്കാല എം.ജി.റോഡില്‍ നീറ്റിക്കല്‍ പള്ളിക്കടുത്ത തറയില്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (42)യാണ്. അപകടം സംഭവിച്ചത് ഇന്നലെ ഉച്ചക്ക് 12 മണിക്ക് നടുവട്ടം – പൂക്കരത്തറ റോഡിലായിരുന്നു.
read also: പുള്ളിമാനെ വളർത്തി; വീട്ടമ്മ അറസ്റ്റിൽ
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ സ്വകാര്യ ബസ് ബൈക്കിനോട് ചേര്‍ന്ന് പോയിരുന്നു. ആ സമയം വീട്ടമ്മയുടെ വസ്ത്രം ബസില്‍ തടഞ്ഞ് താഴെ വീഴുകയായിരുന്നു. തലയടിച്ച് രക്തം വാര്‍ന്ന് കിടന്നെങ്കിലും ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോയി. ആശുപത്രിയിലേക്ക് പത്തു മിനുട്ടോളം കഴിഞ്ഞാണ് കൊണ്ടുപോകാനായത്.
ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതുവഴിപോയ വാഹനങ്ങളെ തടഞ്ഞ് നിര്ത്താനൊരുങ്ങുന്നതിനിടെ ഒരു വാഹനം പിന്നീട് നിര്‍ത്തുകയായിരുന്നു ഇതില്കയറ്റിയാണു ഇവരെ ആശുപത്രിയിലെത്തിച്ചത്. മക്കള്‍: അനസ്(ഷാര്‍ജ), ഷുഹൈല്‍, ജംഷിദ്, മുനീബ്, ആനിഫ. മരുമകന്: ബഷീര്‍.
Post Your Comments