തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് സമയമില്ലാത്തതിനാൽ സംസ്ഥാനത്ത് 450 പോലീസ് ട്രെയിനികളുടെ പരിശീലനം നീളുന്നു. തിരുവനന്തപുരം ,കണ്ണൂർ ,മലപ്പുറം ക്യാമ്പുകളിലെ പോലീസുകാർക്കാണ് തീരാത്ത പരിശീലനം.
180 ദിവസമാണ് സാധരണ പരിശീലനം .എന്നാൽ നിലവിൽ 215 ദിവസം പിന്നിട്ടു. 170 ദിവസം പൂർത്തിയായപ്പോൾ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ സമയം തേടി ബറ്റാലിയൻ എ ഡി ജി പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോഴും മുഖ്യമന്ത്രി തിരക്കിലാണെന്ന് അറിയിച്ചു.
പരിശീലനം നീളുമ്പോൾ അത്രയും നാളത്തെ സർവീസും നഷ്ടമാകും. ഇതിനിടെ പുതിയ ബാച്ചിന്റെ പരിശീലനവും തുടങ്ങി .ഇവരെ കിടത്താൻ ബറ്റാലിയനുകളിൽ സ്ഥലമില്ല .അതിനാൽ ഒരു കട്ടിലിൽ രണ്ടുപേർ വരെ കിടക്കുന്ന സ്ഥിതിയുണ്ട് .കുറേപ്പേർ തറയിലും കിടക്കുന്നു. പേരൂർക്കട എ എസ് പി ക്യാംപിലും കണ്ണൂരിലും ആവശ്യത്തിന് വെള്ളമില്ലാത്തതുകാരണം ദുരിതം വർധിക്കുന്നതായി ട്രെയിനികൾ പറഞ്ഞു.
Leave a Comment