Latest NewsNewsInternational

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ‘സ്പൈഡർമാനു ‘സംഭവിച്ചത്

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മുപ്പത്താറുകാരന് 105 വർഷത്തെ തടവ് ശിക്ഷ. ജാരറ്റ് ടർണർ എന്നയാൾക്കാണ് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചത്. കുട്ടികൾക്ക് ഇഷ്ടപെട്ട സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ വേഷം കെട്ടിയായിരുന്നു ലൈംഗികമായി ചൂഷണം ഇയാൾ നടത്തിയിരുന്നത്. കൂടാതെ ചൂഷണത്തിന്റെ ദൃശ്യങ്ങളും ഇയാൾ പ്രചരിപ്പിച്ചിരുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനായി കുടുംബാംഗങ്ങളെ ആദ്യം തന്നെ സുഹൃത്തുക്കളാക്കുകയാണ് ഇയാളുടെ പതിവ്. 12 മുതൽ 31 മാസം വരെ പ്രായമുള്ള ഒരു ആൺകുട്ടിയെയും പെണ്കുട്ടിയെയുമാണ് ഇയാൾ ദുരുപയോഗം ചെയ്‌തത്‌. 2014 ഒക്ടോബറിനും 2015 മെയ് മാസത്തിനുമിടയിലാണ് ഇയാൾ രണ്ടു കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയതായി കണ്ടെത്തിയത്. പെൺകുട്ടിയുടെ 25 ചിത്രങ്ങളും ആൺകുട്ടിയുടെ 16 ചിത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

Jarratt Turner

അമേരിക്കയിലെ നാഷ്വില്ലിലെ വാൻഡർബിൽറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജനാലകൾ കഴുകാനെത്തിയപ്പോഴും ഇയാൾ സ്പൈഡർ മാന്റെ വേഷം ധരിച്ചിരുന്നു. എന്നാൽ ആശുപത്രിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉള്ളതിനാൽ അവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button