
കൊല്ലം: സിസിടിവി ദൃശ്യങ്ങളിലുള്ള യുവാവിനെ കണ്ടെത്താൻ എസ്ബിഐയുടെ ശ്രമം. സംഭവം എന്താണെന്നല്ലേ? നിലത്തു കിടന്ന സ്വര്‍ണ്ണം ബാങ്കിൽ ഏൽപ്പിച്ച് മാതൃകയായ ഈ യുവാവിന് പരിതോഷികം നൽകാനാണ് എസ്ബിഐ ഈ യുവാവിനെ അന്വേഷിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് കൊല്ലം ബിഷപ്പ് ജറോം നഗറിലെ എസ്.ബി.ഐയുടെ ബ്രാഞ്ചിലെത്തിയ ഈ യുവാവ് ഒരു പവൻ വരുന്ന സ്വര്‍ണ്ണ ബ്രേസ്‌ലെറ്റ് നിലത്ത് കിടക്കുന്നത് കാണുകയും അതെടുത്ത് ബാങ്ക് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് മടങ്ങുകയും ചെയ്‌തു.
Read Also: ഹീറോ മോട്ടോർകോർപ് ബൈക്ക് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത
തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ ബ്രേസ്‌ലെറ്റിന്റെ ഉടമയായ കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ സെമീറയെ കണ്ടെത്തുകയും ഇത് തിരിച്ചുനൽകുകയും ചെയ്‌തു. യുവാവിനെ നേരിൽ കണ്ട് നന്ദി പറയണമെന്ന ആഗ്രഹത്തോടെയാണ് സെമീറ തിരിച്ചുപോയത്. അതേസമയം യുവാവിനെ കണ്ടെത്തി പാരിതോഷികം നല്‍കാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.
Post Your Comments