ന്യൂഡല്‍ഹി: സ്വന്തം കുഞ്ഞിനെ വെട്ടി നുറുക്കിയ ശേഷം അമ്മ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. വെറും എട്ടുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെയാണ് അമ്മ കഴുത്ത് അറുത്ത ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി മുറിച്ച് മാറ്റിയത്. തുടര്‍ന്ന് ആ മുറിച്ചു മാറ്റിയ കുഞ്ഞിന്റെ ശരീരഭാഗങ്ങളോടൊപ്പമാണ് ആ അമ്മ കിടന്നുറങ്ങിയത്.
ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവതിക്ക് മാനസിക രോഗമുണ്ടെന്നും അതിനാലാണ് ഇത്തരം ഒരു പ്രവര്‍ത്തി അവരില്‍ നിന്നും ഉണ്ടായതെന്നുമാണ് പോലീസിന്റെ നിഗമനം. പ്രതിയായ യുവതി ഡല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
Also Read : മകൻ അച്ഛന്റെ കഴുത്ത് അറുത്ത ശേഷം ചെയ്തത് കേട്ടാൽ മനസ് മരവിക്കും
യുവതിയുടെ മറ്റു രണ്ടു മക്കള്‍ മുത്തശിയെ സന്ദര്‍ശിക്കുന്നതിനായി പോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കഷണങ്ങളാക്കിയതു ശ്രദ്ധയില്‍പ്പെടുന്നത്. കൊലയ്ക്കു പിന്നാലെ ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ഇതോടെ ചുരുളഴിയുന്നത് നാല് വര്‍ഷം മുന്‍പ് നടന്ന മറ്റൊരു മരണത്തിന്റെയാണ്. നാല് വര്‍ഷം മുന്‍പ് തന്റെ മകന്‍ പെട്ടന്ന് മരണമടഞ്ഞിരുന്നു. അത് ഏതെങ്കിലും രോഗം കാരണമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് താന്‍ ആ സത്യം മനസിലാക്കുന്നതെന്നും അന്ന് മരിച്ച കുഞ്ഞിന്റെ കഴുത്തില്‍ ഒരു പാട് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു. സരിക തന്നെയായിരിക്കും ആ മകനെയും കൊന്നത് എന്ന് നിഗമനത്തിലാണ് കുടുംബം
Post Your Comments