Latest NewsNewsIndia

പിണങ്ങിപ്പോയ ഭാര്യയെ ഭര്‍ത്താവും കൂട്ടുകാരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

മുംബൈ•അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ 32 കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ മോചനത്തിന്റെ കടലാസുകളില്‍ ഒപ്പിടാന്‍ എന്ന വ്യാജേനയാണ് ഭാര്യയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയത്.

ബാന്ദ്ര നിവാസിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ കേസില്‍ ഭര്‍ത്താവ് സുകേന്ദു അജിത് ജന മുന്‍‌കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാന്ദ്ര പോലീസ് ഫോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

2005 ലാണ് ജന യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. ജന മദ്യപിച്ചെത്തി യുവതിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഒടുവില്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി ബാന്ദ്രയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് മകനുമൊത്ത് വിരാറിലേക്കും താമസം മാറ്റി.

ജന തന്റെ മകനെ ബോഡിംഗ് സ്കൂളിലാക്കി. 2017 ല്‍ യുവതി കുടുംബം കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. എന്നാല്‍ വിവാഹ മോചനത്തിന് താല്പര്യമില്ലാതിരുന്ന ജന ഇതിന്റെ കടലാസുകളില്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല.

2018 മാര്‍ച്ച്‌ 12 ന് ജന ഭാര്യയെ വിളിച്ച് പേപ്പറുകളില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ബാന്ദ്രയിലെ പാലി ഹില്‍ സിഗ്നലില്‍ വച്ച് കാണാമെന്ന് അറിയിക്കുകയും ചെയ്തു. 2.30 ഓടെ സുഹൃത്ത് റിതേഷിനോപ്പം ടാക്സി കാറില്‍ എത്തിയ ജന യുവതിയോട് പേപ്പറുകളില്‍ ഒപ്പിടുന്നതിനായി കോടതിയില്‍ പോകാന്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.

കാറില്‍ കയറാനുള്ള ആവശ്യം യുവതി നിരസിച്ചതിനെ തുടര്‍ന്ന് ഇവരെ ബലമായി കാറില്‍ വലിച്ചു കയറ്റി. കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ജന ഭാര്യയുടെ വായ മൂടിപ്പിടിക്കുകയും റിതേഷ് തൂവല കൊണ്ട് കൈകള്‍ ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വിരാറിലെ ഒരു ആളൊഴിഞ്ഞ വീട്ടിലെത്തിയ ശേഷം യുവതിയെ ഇരുവരും മാറിമാറി ബലാല്‍സംഗം ചെയ്തു. ബോധം പോകുന്നത് വരെ യുവതിയെ ജന മര്‍ദ്ദിക്കുകയും ചെയ്തു.

രാവിലെ 6 മണിയോടെ ബോധം തിരികെ ലഭിക്കുമ്പോള്‍ ജനയും റിതേഷും നല്ല ഉറക്കത്തിലായിരുന്നു. പ്രധാന വാതില്‍ പൂട്ടിയിരിക്കുകയുമായിരുന്നു. പക്ഷേ, ഒരു വിധത്തില്‍ പുറകിലെ വാതില്‍ വഴി രക്ഷപ്പെട്ട യുവതി വിരാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

യുവതിയെ തട്ടിക്കൊണ്ട് പോയത് ബാന്ദ്രയില്‍ നിന്ന് ആയതിനാല്‍ കേസ് പിന്നീട് ബാന്ദ്ര പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button