കുവൈറ്റ് സിറ്റി ; അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ജിസിസിയിൽ ഒന്നാമനായി കുവൈറ്റ്. 46% വൈദ്യുതിയാണ് കുവൈറ്റിൽ നിന്നും വിതരണം ചെയുന്നത്. തൊട്ടു പിന്നാലെ 41 ശതമാനവുമായി യുഎഇയും 13 ശതമാനവുമായി ബഹ്‌റൈനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
കുവൈറ്റ് ഈ വർഷത്തെ ബജറ്റിൽ 3.2 ദശലക്ഷം ദിനാർ അയൽരാജ്യങ്ങളുമായി വൈദ്യുതി ബന്ധ സംവിധാനങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്. ഇറാഖിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് ഇറാഖ് അധികൃതരുമായും കുവൈറ്റ് ചർച്ച നടത്തിയിരുന്നു.
ജിസിസി രാജ്യങ്ങൾ തമ്മിൽ വൈദ്യുതി വിതരണശൃംഖല പൂർണമായാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഏഷ്യൻ മേഖലയിലേക്കും വൈദ്യുതി എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുവൈറ്റ്.
Also read ;അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം : നിരവധിപേര്‍ക്ക് പരിക്ക്
Post Your Comments