കത്വാ പീഡനത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കേസിലെ പ്രതികള്‍ക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചത്. ക്ഷേത്രത്തില്‍ നിന്നും ലഭിച്ച രക്തസാമ്പിളുകളും മുടികളും പ്രതികളുടേതെന്ന് സ്ഥിതീകരിച്ചു.
ഡി.എന്‍.എ പരിശോധനയിലാണ് മുടിയും രക്തസാമ്പിളുകളും പ്രതികളുടേതെന്ന് സ്ഥിതീകരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച് രക്ത സാമ്പിളുകളും പ്രതികളില്‍ ഒരാളുടേതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍.
Post Your Comments