Latest NewsIndiaNews

പെണ്‍കുട്ടികളിലെ ചേലാകര്‍മം തടയൽ ; കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി : പെണ്‍കുട്ടികളിലെ ചേലാകര്‍മം തടയുന്ന വിഷയത്തിൽ മാർഗനിർദ്ദേശം തേടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേക്ക്. സുപ്രീംകോടതി മാർഗനിർദ്ദേശമിറക്കണമെന്നാണ് കേന്ദ്ര സർക്കാറിന്റെ ആവശ്യം.

നിലവിലെ നിയമങ്ങള്‍പ്രകാരം ഇത് ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 319, 326 വകുപ്പുകള്‍പ്രകാരം കുറ്റകരമാണ്.

ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് മാർഗ നിർദേശമിറക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. കേസില്‍ കേരളത്തെയും തെലങ്കാനയെയും കക്ഷി ചേര്‍ത്തുകൊണ്ട് സുപ്രീംകോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു.

കേരളത്തിലും തെലങ്കാനയിലും സ്ത്രീകളിലെ ചേലാകര്‍മവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ അറിയിച്ചു .ഇതോടെയാണ് കേസില്‍ കേരളത്തെയും തെലങ്കാനയെയും കക്ഷി ചേര്‍ത്തുകൊണ്ട് ഇരുസംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചത്.
പെൺകുട്ടികളിലെ ചേലാകർമ്മം നിരോധിക്കണമെന്നും,ഇത് ജാമ്യമില്ലാത്ത കുറ്റകരമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. സുനിതാ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button