കുടുംബത്തിനെ കണ്‍ നിറയെ കണ്ടു… 40 വര്‍ഷത്തിനു ശേഷം!!!. വഴിത്തിരിവായി മാറിയത് യൂട്യൂബ് എന്ന ഇന്‌റര്‍നെറ്റ് വരം. ഇംഫാലില്‍ നിന്നും 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ 66 കാരന്‍ കോംദ്രാം സിങ്ങിനെയാണ് യൂട്യൂബ് കുടുംബത്തോട് ചേര്‍ത്ത് കനിഞ്ഞത്. മുംബൈ സ്വദേശിയായ വീഡിയോഗ്രാഫറാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഴയ ഹിന്ദി സിനിമാ ഗാനങ്ങള്‍ പാടി തന്‌റെ ജീവിതം വിവരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ യൂട്യൂബ് വഴി കുടുംബാംഗങ്ങളിലെത്തിയതോടെ സിങ്ങിന്‌റെ ജീവിതത്തിനു വഴിത്തിരിവായി.
40 വര്‍ഷമായി സിങ്ങിനെ പറ്റി യാതോരു വിവരവും ലഭ്യമാകാതിരുന്ന അവസരത്തില്‍ സിങ്ങിന്‌റെ അനന്തരവനായ റോമന്‍ ലെയ്‌ചോംബാമാണ് വീഡിയോ കണ്ടത്. ഇതിനെ തുടര്‍ന്ന് സിങ്ങിന്‌റെ പഴയ ചിത്രം ഇംഫാല്‍ പൊലീസിനു കൈമാറുകയും മുംബൈ പൊലീസിന്‌റെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. മുംബൈ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഇദ്ദേഹവും കുടുംബവും 40 വര്‍ഷത്തിനു ശേഷം ഒന്നിച്ചത്. ഏഴു വര്‍ഷം പട്ടാളത്തിലായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട് കല്ല്യാണം മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷാദം മൂലമാണ് സിങ് നാടുവിട്ടതന്നാണ് വിവരം.
Post Your Comments