KeralaLatest NewsNews

മലബാര്‍ എക്സ്പ്രസിന് മുകളില്‍ മരക്കൊമ്പ് ഓടിഞ്ഞ് വീണു; പിന്നീട് സംഭവിച്ചത്

മലബാര്‍ എക്സ്പ്രസിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് എഞ്ചിന്റെയും ജനറല്‍ കംപാര്‍ട്ട്മെന്റിന്റേയും ഇടയിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസിലാണ് വൈകുന്നേരം 7.45 ഓടെ കോട്ടിക്കുളത്തിനും ബേക്കലിനിടയിലുള്ള ഓവര്‍ ബ്രിഡ്ജിനടുത്ത് വെച്ച് മരക്കൊമ്പ് വീണത്.

ഇതേത്തുടര്‍ന്ന് ട്രെയിന്‍ 25 മിനിറ്റ് വൈകിയോടി. മരക്കൊമ്പ് വീണതോടെയാത്രക്കാര്‍ അപായ ചങ്ങല വലിച്ചു. ട്രെയിന്‍ നില്‍ക്കുന്നതിനിടെ മരക്കൊമ്പ് ജനറല്‍ കംപാര്‍ട്ടമെന്റിന്റെ വാതിലില്‍ കൂടി അകത്തേക്ക് വീണെങ്കിലും വാതിലിനടുത്ത് യാത്രക്കാരില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.

തുടര്‍ന്ന് ലോക്കോ പൈലറ്റും ഗാര്‍ഡും വിവരമറിഞ്ഞത്തിയ ബേക്കല്‍ പൊലിസും നടത്തിയ പരിശോധനയില്‍ ട്രെയിന്‍ ഓടുന്നതില്‍ അപകട സാധ്യതകളൊന്നും കാണാത്തതിനാല്‍ 25 മിനിറ്റിന് ശേഷം ടെയിന്‍ തിരുവനന്തപുരത്തേക്ക് യാത്രയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button