Latest NewsNewsIndia

തൃണമൂൽ പ്രവർത്തകരുടെ കൊലപാതകം : 18 സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു

കൊല്‍ക്കത്ത: രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടകേസില്‍ 18 സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്. 2014 സെപ്റ്റംബറിലാണ് രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. അമര്‍പൂരില്‍നിന്നുള്ള ഇഷ ഹഖ് മല്ലിക്, ഉജ്ജിര്‍പൂരില്‍നിന്നുള്ള പാഞ്ചു ദാസ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ ഹബല്‍ സാന്‍ട്ര അമര്‍പൂരില്‍ സിപിഎം തദ്ദേശഭരണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായിരുന്നു. പ്രതികള്‍ക്കെതിരേ ഗൂഡാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്മാന്‍ ജില്ലയിലാണ് സംഭവം. ബര്‍ദ്വാന്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button