Latest NewsKeralaNewsIndia

സാങ്കേതിക തകരാര്‍; വിമാനം റദ്ദാക്കി നട്ടംതിരിഞ്ഞ് യാത്രക്കാർ

നെടുമ്പാശേരി: കൊച്ചി-മസ്കത്ത് ഒമാന്‍ എയര്‍ലൈന്‍സ് സാങ്കേതിക തകരാര്‍ മൂലം സർവീസ് മുടക്കിയതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ കാത്തിരുന്ന യാത്രക്കാര്‍ പെരുവഴിയിലായി. ഇന്നലെ രാവിലെ 9.50ന് പുറപ്പെടേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്.

also read:സാങ്കേതിക തകരാര്‍, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിമാനം തിരികെ പറന്നു

ഒമാന്‍ എയല്‍ ലൈന്‍സ് അധികൃതര്‍ കുറച്ചുപേരെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പുറപ്പെടുന്ന വിമാനത്തില്‍ വിടാനാണ് എത്തിച്ചതെങ്കിലും യാത്രക്കാർക്ക് വേണ്ട യാതൊരു സൗകര്യവും അധികൃതർ ഒരുക്കി നൽകിയില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രാഥമിക കൃത്യങ്ങള്‍ക്കോ ഉളള സൗകര്യം പോലും അധികൃതർ നൽകിയില്ലെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button