Latest NewsKeralaNewsIndia

ഉരുകുന്ന വേദനയിലും കഠിന പ്രയത്‌നം ചെയ്യുന്ന സ്‌നേഹക്ക് ഒരു ലക്ഷ്യമുണ്ട്‌, അതറിഞ്ഞാല്‍ ഞെട്ടും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിനടുത്ത് നല്ല ചൂട് ദോശയും ചപ്പാത്തിയും ഓംലറ്റും മറ്റ് കറികളും കിട്ടും. ഒരു വട്ടം കഴിക്കുന്നവര്‍ അവിടെ എത്തിയാല്‍ ഭക്ഷണം മറ്റൊരിടത്തു നിന്നും കഴിക്കില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു യുവതിയാണ് ഈ കടനടത്തുന്നത്. അവര്‍ക്ക് വലിയൊരു ലക്ഷ്യമുണ്ട്. അതറിഞ്ഞാല്‍ അവരോട് വല്ലാത്ത ഒരു ആരാധന തന്നെ തോന്നി പോകും. സ്‌നേഹ ലിംബ ഗാവോക്കര്‍ എന്നാണ് യുവതിയുടെ പേര്.

വെറും ഒരു സാധരണക്കാരിയല്ല ഇവര്‍. കേരളാ യൂണിവേര്‍സിറ്റിയില്‍ പി.എച്ച്.ഡി ക്ക് റിസേര്‍ച്ച് ചെയ്യുകയാണ്. രാവിലെ കോളേജില്‍ പോകും കോളേജ് കഴിഞ്ഞാല്‍ ഉടന്‍ തിരികെയെത്തി തങ്ങളുടെ ജീവിത മാര്‍ഗത്തിനായി കഷ്ടപ്പെടും. സ്‌നേഹ ഒറ്റക്കല്ല ഭര്‍ത്താവ് പ്രേംശങ്കറും ഒപ്പമുണ്ട്. സ്‌നേഹയുടെ പഠന ആവശ്യത്തിനും അവര്‍ക്ക് ജീവിക്കാനും വേണ്ടിയാണ് ഈ തട്ടുകട നടത്തുന്നത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേംശങ്കറും മഹാരാഷ്ട്ര സ്വദേശിനിയായ സ്‌നേഹയും ഒര്‍ക്കൂട്ട് വഴിയാണ് പരിചയത്തിലാകുന്നത്. പിന്നീട് ഈ ബന്ധം പ്രണയത്തിനും വിവാഹത്തിലും കലാശിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. അതിനാല്‍ തന്നെ ബന്ധുക്കളുടെ യാതൊരു സഹായവും ഇവര്ഡക്കില്ല.

വിവാഹശേഷം ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. പ്രേംശങ്കറിനു ഡല്‍ഹിയിലായിരുന്നു ജോലി. സ്‌നേഹക്ക് പി.ച്ച്. ഡി ചെയ്യണമെന്ന ആഗ്രഹം സഫലമാക്കാന്‍ പ്രേംശങ്കറും പരിശ്രമിച്ചു. പി എച്ച് ഡി ചെയ്യാനായി സ്‌നേഹയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചതി നെത്തുടര്‍ന്ന് ഇരുവരും കേരളത്തിലെത്തുകയാ യിരുന്നു. സ്‌നേഹയുടെ പഠനത്തിനായി പ്രേംശങ്കറിനു ഡല്‍ഹിയിലെ ജോലി ഉപേക്ഷേക്കേണ്ടി വന്നു.

കേരളത്തിലെത്തിയപ്പോള്‍ പഠനവും, താമസവും, ആഹാരവും പ്രശ്‌നമായി. അതിനായി ഇരുവരും സ്വയം കണ്ടുപിടിച്ച വഴിയാണ് ഈ തട്ടുകട. പലര്‍ക്കും ഇവരുടെ സാഹചര്യം അറിയില്ല. ആരോടും ഇവരതു പറയാറുമില്ല. കോളേജ് വിട്ടു ഭര്‍ത്താവുമൊപ്പം നേരെ കടയിലെത്തി ജോലിയില്‍ ശ്രദ്ധിച്ച് സ്‌നേഹ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ മോഡല്‍ ഉന്നതനിലവാരമുള്ള ചപ്പാത്തിയും കറികളും കഴിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ധാരാളം ആളുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്.

മറ്റൊന്നുകൂടി. റിസേര്‍ച്ച് പൂര്‍ത്തിയാക്കിയശേഷം ഭാരതം വിടാനാണ് ഇരുവരുടെയും പ്ലാന്‍. ജര്‍മ്മ നിയില്‍ ജോലിയും സ്ഥിരതാമസവും അവര്‍ പ്ലാന്‍ ചെയ്തുകഴിഞ്ഞു.

details photo courtesy: kerala herald

shortlink

Related Articles

Post Your Comments

Related Articles


Back to top button