തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്‍ണയംഈ മാസം 23ന് പൂർത്തിയാകും. മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി ചെയ്യും. മെയ് രണ്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ മാർക്ക് രണ്ടുതവണ രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും. മാർക്ക് രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടായാൽ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും
ALSO READ: എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറിനു വേണ്ടിയും ഒരുകോളം
ഈ മാസം 28 ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.30ന് പരീക്ഷാ ബോര്‍ഡ് ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ മേയ് രണ്ടിന് ബോര്‍ഡ് യോഗം ചേര്‍ന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.
Post Your Comments