USALatest NewsNewsIndiaEuropeInternationalUKGulf

എലിസബത്ത് രാജ്ഞിയുടെ ‘വില്ലോ’ വിട പറഞ്ഞു!!

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ അവസാനത്തെ കോര്‍ഗി ഇനത്തില്‍പ്പെട്ട നായ ‘വില്ലോ’  ഇനി ഓര്‍മ്മ. 15 വയസുകാരനായ വില്ലോയ്ക്ക് ഏതാനും നാള്‍ മുന്‍പേ ക്യാന്‍സര്‍ ബാധിച്ചിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ വില്ലോ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

30ല്‍ അധികം പെംബ്രോക് വെല്‍ഷ് കാര്‍ഗി നായ്ക്കുട്ടികളാണ് എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നത്. 2015ല്‍ സൂസന്‍ എന്ന കോര്‍ഗി വിടപറഞ്ഞതോടെ ഈ ഇനത്തിലുളള നായ്ക്കളുടെ പ്രജനനം അവസാനിപ്പിക്കുകയായിരുന്നു. വളര്‍ത്തു നായ്ക്കളോട് രാജ്ഞിയ്ക്കുണ്ടായിരുന്ന വാത്സല്യം ഏറെ പ്രസിദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button