KeralaLatest NewsNews

കത്വ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട ആൾ ജാമ്യം തേടി കോടതിയില്‍

കൊച്ചി : ജമ്മു കശ്മീരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ ബാങ്ക് മാനേജറും ആർ എസ് എസ് പ്രവർത്തകനുമായ വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍.

കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട വിഷ്ണു അറസ്റ്റ് നടപടികള്‍ ഒഴിവാക്കാനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതിക്രൂരമായ കത്വ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും വിഷ്ണു നന്ദകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.

പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താഴെയായി, ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്. എന്നാല്‍, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സന്ദേശത്തിനു താഴെ കമന്റ് എഴുതുകയായിരുന്നുവെന്നും ഇതു ദുര്‍വ്യാഖ്യാനം ചെയ്താണെന്നുമാണു ഹര്‍ജിയില്‍ വിഷ്ണു സൂചിപ്പിച്ചിരിക്കുന്നത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button