യുഎഇ: യുഎഇയില്‍ വീട്ടില്‍ അനധികൃതമായി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയ മൂന്ന് പേർ പിടിയിൽ. ആഫ്രിക്കൻ വംശകനായ യുവാവിനെയും ഏഷ്യൻ വംശകരായ രണ്ട് യുവതികളെയുമാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അപകടകാരിയായ ഇഞ്ചക്ഷൻസ് രാജ്യത്തേയ്ക്ക് കൊണ്ടുവന്നതായി പോലീസ് പറയുന്നു. ഇവർ മൂന്നുപേരും ചേർന്ന് വീട്ടിൽ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും നടത്തിയിരുന്നു.
ALSO READ:ഗതാഗത രംഗത്ത് വന്‍ കുതിപ്പുമായി യുഎഇയില്‍ ഹൈപ്പര്‍ലൂപ്പ്!
ഇവരുടെ വീട്ടിൽ നിന്ന് സർജറിയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മരുന്നുകളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 4 സ്ത്രീകൾക്ക് ഇത്തരത്തിൽ അനധികൃതമായി ഇവർ സർജറി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.സർജറി നടത്തിയ സ്ത്രീകളിൽ ഗുരുതര ആരോഗ്യപ്രശ്നനങ്ങൾ വന്നതോടെ അവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ആശുപതിയിൽ ഉള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ സർജറി ചെയ്തിരുന്നത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.
Post Your Comments