തിരുവനന്തപുരം: സസ്പെന്‍ഷന് പിന്നാലെ ഡി.ജി.പി ജേക്കബ് തോമസിന്റെ വിദേശയാത്രയുടെ അനുമതിയും സര്‍ക്കാര്‍ നിഷേധിച്ചു. ഈ മാസം 25 മുതല്‍ ഒരു മാസത്തെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതിയാണ് ജേക്കബ് തോമസ് സര്‍ക്കാരിനോട് തേടിയത്. വകുപ്പുതല നടപടിയുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥന് വിദേശ യാത്രക്കുള്ള അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടികാട്ടി കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി യാത്രാ അനുമതി നിഷേധിച്ചത്.
അമേരിക്ക, കാനഡ, സ്വിറ്റ്സര്‍ലാന്റ്, എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇപ്പോഴത്തെ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അനുമതി നിഷേധിച്ചത്.
Post Your Comments