Latest NewsIndiaNewsInternational

പ്രധാനമന്ത്രിക്കെതിരെ പ്രതികരിക്കാനെത്തിയവർക്ക് പ്രതിഷേധം രാജ്യത്തോട് – ഇന്ത്യൻ പതാക വലിച്ചു കീറി: അന്വേഷണവുമായി ബ്രിട്ടൻ

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാനെത്തിയവർക്ക് പ്രതിഷേധം രാജ്യത്തോട്. ഇന്ത്യയുടെ ദേശീയ പതാക വലിച്ചു കീറിയാണ് ഇവർ പ്രതിഷേധം അറിയിച്ചത്. വിവിധ ഗ്രൂപ്പുകളുടെ പ്രതിഷേധം ആക്രമാസക്തമായെന്ന് റിപ്പോര്‍ട്ട്. മോദിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തിയവര്‍ ഇന്ത്യന്‍പതാക വലിച്ച്‌ കീറിയാണ് അക്രമം അഴിച്ച്‌ വിട്ടിരിക്കുന്നത്.ഇതില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചതോടെ സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ച്‌ ബ്രിട്ടന്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.

പാര്‍ലിമെന്റ് സ്‌ക്വയറില്‍ 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പതാകകള്‍ പ്രദര്‍ശിപ്പിച്ച ഒഫീഷ്യല്‍ ഫ്ലാഗ്പോളിലുള്ള ഇന്ത്യന്‍ പതാക പ്രതിഷേധക്കാര്‍ വലിച്ച്‌ കീറിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് ഇന്ത്യ ആരോപിക്കുന്നത്. ഖാലിസ്ഥാൻ വാദികൾ വരെ പ്രതിഷേധിക്കാനെത്തിയവരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അതെ സമയം പ്രധാനമന്ത്രി മോദിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ക്യൂ നിന്ന് അനേകം രാഷ്ട്രത്തലവന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.ഈ സംഭവത്തെ ബ്രിട്ടീഷ് അധികൃതര്‍ ഗൗരവമായാണെടുത്തിരിക്കുന്നതെന്നും സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച അധികൃതര്‍ കീറിയ ഇന്ത്യന്‍ പതാകക്ക് പകരം പുതിയ ഒന്ന് ഉടനടി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ ഇന്ത്യക്ക് കടുത്ത മനോവേദനയുണ്ടായിട്ടുണ്ടെന്ന് ബ്രിട്ടനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അതില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരിക്കുന്നത്.ആളുകള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കുന്നതിന് അവകാശമുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം പാര്‍ലിമെന്റ് സ്‌ക്വയറിന് മുന്നില്‍ ഇന്ത്യന്‍ പതാക വലിച്ച്‌ കീറി നടത്തിയ പ്രതിഷേധത്തോട് യോജിക്കാനാവില്ലെന്നും അതില്‍ ബ്രിട്ടന് കടുത്ത പശ്ചാത്താപമുണ്ടെന്നുമാണ് യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത് .

സിഖ്ഫെഡറേഷന്‍ യുകെയില്‍ നിന്നുമുള്ള ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാരും പാക്കിസ്ഥാന്‍ വംശജനായ പീര്‍ ലോര്‍ഡായ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റീസ് എഗെയിന്‍സ്റ്റ് മോദി എന്ന ഗ്രൂപ്പിലുള്ള പ്രതിഷേധക്കാരുമായിരുന്നു പാര്‍ലിമെന്റ്സ്‌ക്വയറില്‍ ഇന്ത്യന്‍ പതാക വലിച്ച്‌ കീറി അഴിഞ്ഞാടിയിരിക്കുന്നത്. കാശ്മീരി വിഘടനവാദികളില്‍ പെട്ട ചില ഗ്രുപ്പുകളും പ്രതിഷേധക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button