Latest NewsKeralaIndiaNews

സിപിഎമ്മിന് പുറമെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗ സംഖ്യകളിലും ചോര്‍ച്ച

ഹൈദരാബാദ് : സിപിഎമ്മിന് പുറമെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐയിലും അംഗബലം കുറയുന്നു. പാർട്ടി കോൺഗ്രസിനു മുൻപാകെയുള്ള സംഘടനാരേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിവൈഎഫ്ഐയുടെ അംഗസംഖ്യയിൽ ക്രമാതീതമായ കുറവാണ് സംഭവിക്കുന്നത്. 2015–1,15,51,613. 2016–1,04,56,376. 2017–1,02,42,601 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നുവർഷത്തെ ഡിവൈഎഫ്ഐ അംഗസംഖ്യയുടെ കണക്ക്. എസ്എഫ്ഐയിലാവട്ടെ 2015–43,00,609. 2015–42,11,299. 2017–42,08,184 എന്നിങ്ങനെയും.

also read:സിപിഎമ്മിന് ത്രിപുര നല്‍കുന്ന ആ വലിയ പാഠത്തെക്കുറിച്ച് പ്രകാശ് കാരാട്ട്‌

പാർട്ടിക്കും പോഷക സംഘടനകൾക്കെല്ലാം കൂടി കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഉണ്ടായിരുന്ന അംഗങ്ങൾ 5,42,39,187 ആണ് നിലവിലുള്ളത്. അംഗസംഖ്യയി മൂന്നുലക്ഷത്തോളം കുറവാണ് വന്നിരിക്കുന്നത്. സിപിഎമ്മിന്റേതു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അംഗസംഖ്യ 10,58,750 ആയിരുന്നെങ്കിൽ ഇപ്പോൾ 10,12,315. ഡിവൈഎഫ്ഐയുടെ അംഗസംഖ്യ 2010 മുതൽ കുറയുന്നതായാണു കാണുന്നത്. ബംഗാളിലെ ചോർച്ചയാണു പ്രധാന കാരണം. കേരളത്തിൽ 2.84% വളർച്ചയുണ്ട്. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നാണ് ആകെ അംഗസംഖ്യയുടെ 92.58%.

shortlink

Related Articles

Post Your Comments

Related Articles


Back to top button