ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ടു. പതിനായിരത്തിലധികം നഴ്‌സുമാരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച മുതലാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. സിംബാബ്വേയിലാണ് സംഭവം.
എന്നാല്‍ ശമ്പള വര്‍ധനവിനായി 1.70 കോടി ഡോളര്‍ അനുവദിച്ചിട്ടും ജോലിയില്‍ തിരിച്ചെത്താന്‍ നഴ്‌സുമാര്‍ തയ്യാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോണ്‍സ്റ്റന്റിനോ ചിവെന്‍ഗ പറഞ്ഞു. നഴ്‌സുമാരെ സമ്മര്‍ദ്ദത്തിലാക്കി ജോലിയില്‍ തിരികെ എത്തിക്കാനുള്ള നീക്കമാണിതെന്നും പറയപ്പെടുന്നുണ്ട്.
സിംബാബ്വെയിലെ ആരോഗ്യമേഖലയില്‍ കുറച്ചുകാലമായി പ്രതിസന്ധി തുടരുകയാണ്. നേരത്തെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സിംബാബ്വെ പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ ശമ്പളം വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു.
Post Your Comments